ഗുരുവായൂര്‍: ചാവക്കാട്ടെ അക്രമവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നു. ഇതുസംബന്ധിച്ച് കെ.പി.സി.സി.ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കത്ത് നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ആര്‍. രവികുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അക്രമത്തില്‍ പരിക്കേറ്റവര്‍ യൂത്ത് കോണ്‍ഗ്രസുകാരല്ലെന്ന ഡി.സി.സി. ഭാരവാഹികളുടെ നിലപാട് ശരിയല്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പത്രസമ്മേളനം നടത്തിയത് പാര്‍ട്ടിയെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ബ്ലോക്ക് കമ്മറ്റി കുറ്റപ്പെടുത്തി.