mehandi new

നൂറാം വാര്‍ഷികത്തിന് നൂറ് തൈകള്‍ നട്ട് മൊഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട്: നൂറ് തൈകള്‍ നട്ട്  പുന്ന മൊഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളിയുടെ നൂറാം വാര്‍ഷികത്തിന് തുടക്കം. പള്ളി പരിസരത്തും ഖബര്‍സ്ഥാനിലും നൂറു തേക്കിന്‍തൈകള്‍ നാട്ടായിരുന്നു നൂറാംവാര്‍ഷികത്തിന് തുടക്കമിട്ടത്. വെള്ളിയാഴ്ച ജുമാനമസ്‌ക്കാരത്തിന് ശേഷം പള്ളിക്ക് പുറത്തേക്ക് വന്ന വിശ്വാസികള്‍ മഹല്ല് ഖത്തീബ് അബ്ദുസ്സലാം സഖാഫിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനക്ക് ശേഷമാണ് തേക്കിന്‍തൈകള്‍ നട്ടത്. പ്രാര്‍ഥനനിരതമായ അന്തരീക്ഷത്തിനൊടുവില്‍ 100 വൃക്ഷതൈകള്‍ പ്ലാസ്റ്റിക് കവറില്‍ നിന്നും പള്ളിപരിസരത്തെ പച്ചമണ്ണിലേക്ക് പറിച്ചുനട്ടു. അടുത്തിടെ പള്ളിപരിസരത്ത് ഉണ്ടായിരുന്ന വലിയ തേക്കുമരം മുറിച്ചാണ് പള്ളിയുടെ മരപ്പണികള്‍ നടത്തിയത്. ഇതാണ് തേക്കിന്‍തൈകള്‍ തന്നെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് മഹല്ല് ഭാരവാഹികളായ വി.പി.അബ്ദുള്‍സലീം, വി.കെ.ബി.അഷ്‌റഫ് എന്നിവര്‍ പറഞ്ഞു. സി.സലീം, കെ.അബു, പള്ളി രക്ഷാധികാരികളായ പി.കെ.അബൂബക്കര്‍ ഹാജി, ആര്‍.എം.കുഞ്ഞുമോന്‍ എന്നിവര്‍ വൃക്ഷതൈകള്‍ നടാന്‍ നേതൃത്വം നല്‍കി. പള്ളിക്ക് സ്ഥലം ഏറ്റെടുക്കല്‍, ചുറ്റുമതില്‍ കെട്ടല്‍ തുടങ്ങീ വിവിധ പദ്ധതികളാണ് നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.