ചാവക്കാട്:  വിശ്വനാഥക്ഷേത്രത്തില്‍ ഇല്ലംനിറ ചടങ്ങുകള്‍ നടന്നു. മേല്‍ശാന്തി ശിവാനന്ദന്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കതിര്‍ക്കുലകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് പ്രൊ.സി.സി.വിജയന്‍, സെക്രട്ടറി എം.കെ.വിജയന്‍, വൈസ് പ്രസിഡന്റ് എ.എ.ജയരാജന്‍, കെ.ആര്‍.രമേഷ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ തൃപ്പുത്തരി നിവേദ്യം സമര്‍പ്പണം ഞായറാഴ്ച രാവിലെ 9.30ന് നടക്കും.