ചാവക്കാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്ഘടന കുത്തകകള്‍ക്ക് തീറെഴുതിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. ഗ്യാസ് സബ്‌സിഡി പൂര്‍ണ്ണമായും ഒഴിവാക്കാനുളള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെ ഗുരുവായൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ അടുപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പാചക വാതക സബ്‌സിഡി അടക്കമുള്ള പാവങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ശ്രമിക്കുതെുന്നും കോര്‍പ്പറേറ്റുകളുടെ ദാസ്യപ്പണിയാണ് മോദി ചെയ്യുന്നതെുന്നും റഷീദ് ആരോപിച്ചു.
മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി.എം. മനാഫ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ അടുപ്പ് സമരത്തില്‍ മുസ്ലിം ലീഗ് മണ്ഡം പ്രസിഡന്റ് വി.കെ. മുഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം ജന:സെക്രട്ടറി എ.വി.അലി, ട്രഷറര്‍ ഷജീര്‍ പുന്ന, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ടി.കെ.ഉസ്മാന്‍, നൗഷാദ് തെരുവത്ത്, വി.പി.മന്‍സൂറലി, സംസ്ഥാന യൂത്ത് ലീഗ് കൌണ്‍സില്‍ അംഗങ്ങളായ എ.എച്ച്. സൈനുല്‍ ആബിദീന്‍, സി.എം.ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലത്തീഫ് പാലയൂര്‍, സുഹൈല്‍ തങ്ങള്‍, സകരിയ പാപ്പാളി, ഹനീഫ ഒരുമനയൂര്‍, ടി.ആര്‍. ഇബ്രാഹിം, സുല്‍ഫി എടക്കഴിയൂര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.