ചാവക്കാട്: പാചക വാതക ഗ്യാസ് സബ്‌സിഡി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷന്‍ ചാവക്കാട് വെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. മണത്തല കെ.എസ്.ഇ.ബി. പരിസരത്ത് നടന്ന ധര്‍ണ്ണ അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഷീജ പ്രശാന്ത് ഉല്‍ഘാടനം ചെയ്തു. പ്രിയ മനോഹരന്‍, ഹേന, വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സി.കെ.ലളിത, പ്രസ രണദേവ്, ഹസീന, എ.സി.ആനന്ദന്‍, റീന കരുണന്‍, പത്മജ തുടങ്ങിയവര്‍ സംസാരിച്ചു.