mehandi new

ചാവക്കാട് സംഘട്ടനം; ഡിസിസി ഭാരവാഹികളെ പുറത്താക്കണം-യൂത്ത്കോണ്‍ഗ്രസ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : തിരുവത്രയില്‍ യൂത്ത് കോഗ്രസ് നേതാവും സഹപ്രവര്‍ത്തകനും അക്രമിക്കപ്പെട്ട സംഭവത്തില്‍ ഡി സി സി ഭാരവാഹികളുടെ നിലപാട് പാര്‍ട്ടി വിരുദ്ധമാണെന്ന ആരോപണവുമായി യൂത്ത് കോഗ്രസ് , കെ എസ് യു നേതാക്കള്‍ രംഗത്ത്. ഡി വൈ എഫ് ഐ, എസ് ഡി പി ഐ പ്രവര്‍ത്തകരുമായി ചേര്‍ന്ന് യൂത്ത് കോഗ്രസ് മണ്ഡലം സെക്രട്ടറി എ ആര്‍ മിഥുനേയും സഹ പ്രവര്‍ത്തകന്‍ കെ എസ് ഷാക്കിറിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കെ എസ് യു ജില്ലാ സെക്രട്ടറി എ എസ് സറൂഖിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ഡി സി സി ജനറല്‍ സെക്രട്ടറിമാരായ പി യതീന്ദ്രദാസ്, കെ ഡി വീരമണി, എ എ അലാവുദീന്‍ അടക്കമുള്ള ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളതെന്നും ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും കെ എസ് യു ജില്ല സെക്രട്ടറി അനീഷ് ആന്റണി, യൂത്ത് കോഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എച്ച് എം നൗഫല്‍, യൂത്ത് കോഗ്രസ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന്‍, യൂത്ത് കോഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് എം എ തബ്ശീര്‍, യൂത്ത് കോഗ്രസ് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് കെ വി സത്താര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ സാറൂഖിനെ പ്രതിയാക്കിയിട്ടുള്ളത് പോലീസ് നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ്. നാട്ടില്‍ അക്രമം പടരാതിരിക്കാന്‍ പോലീസ് കൈകൊണ്ട നടപടിയെ അഭിനന്ദിക്കുന്നതായി നേതാക്കള്‍ പറഞ്ഞു. പോലീസ് കള്ളകേസെടുത്തുവെന്ന ഡി സി സി ഭാരവാഹികളുടെ ആക്ഷേപം കുറ്റവാളികളെ രക്ഷപ്പെടുത്താനാണ്. കെ എസ് യു ജില്ല സെക്രട്ടറിയുടെ കൂട്ടുകെട്ട് സി പി എമ്മുമായും വര്‍ഗീയ സംഘടനകളുമായുമാണെന്ന വസ്തുത മറനീക്കി പുറത്തുവന്ന സാഹചര്യത്തില്‍ ഇദേഹത്തിനെതിരെയും അച്ചടക്ക നടപടി വേണം. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിക്കാത്തതിലും ഹനീഫ വധക്കേസിലെ പ്രതികളും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഡി സി സി ഭാരവാഹികളുടെ നീക്കത്തിനും പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു. മാസങ്ങള്‍ക്കുമുമ്പ് യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റിനെ കള്ളകേസില്‍ പ്രതിയാക്കി 60 ദിവസം ജയിലില്‍ അടച്ചപ്പോള്‍ ഈ ഡി സി സി ഭാരവാഹികള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഹനീഫ വധ കേസിലെ സാക്ഷികളെ സംരക്ഷിക്കേണ്ട ചുമതല കോഗ്രസ് പാര്‍ട്ടിക്കുണ്ട്. അതിനു തയ്യാറാകാതെ സാക്ഷികളെ മുഴുവന്‍ മാര്‍ക്‌സിസ്റ്റ് പാളയത്തിലെത്തിച്ചത് ഡി സി സി ഭാരവാഹികളുടെ അറിവോടെയാണ്. പാര്ട്ടിയെ തകര്‍ക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഡി സി സി ഭാരവാഹികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ലെന്നും നേതാക്കള്‍ പറഞ്ഞു. പ്രവാസി കോഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം സെക്രട്ടറി അനീഷ് പാലയൂര്‍, ജവഹര്‍ ബാലജനവേദി ബേ്‌ളാക്ക് വൈസ് ചെയര്‍മാന്‍ അഷറഫ് ഹൈദരലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.