Header

ഭാഷകൾ നിലനിൽക്കേണ്ടത് മനുഷ്യരുടെ ഹൃദയത്തില്‍ – മുരുകൻ കാട്ടാക്കട

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ : ഭാഷകൾ നിലനിൽക്കേണ്ടത് മനുഷ്യരുടെ ഹൃദയത്തിലാണെന്ന് മലയാളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കട. ഏതെങ്കിലും പ്രത്യേകപദവികൾ ലഭ്യമായത് കൊണ്ട് മാത്രം ഭാഷകൾ നിലനിൽക്കില്ല അതിന്റെ ജനകീയ ഉപയോഗം ശക്തിപ്പെടേണ്ടതുണ്ട് എങ്കിൽ മാത്രമേ ഭാഷകൾ നിലനിൽക്കൂ.
ഗുരുവായൂർ പുസ്തകോത്സവത്തിന്റെ ഭാഗമായി ഇ എം എസ് സ്ക്വയറിൽ നടന്ന ” കവിതയുടെ ജനകീയത ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാമനുഷ്യരും ഒന്നായി ജീവിക്കണം എന്ന ആശയമുയർത്തി ദേശീയോത്സവം കൊണ്ടാടുന്ന ലോകത്തിലെ ഏക ജനത മലയാളികളാണ്. ഓണം എന്നതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെയാണ് കാണേണ്ടത്. നമ്മുടെ നാടിന്റെ എല്ലാ മൂല്യങ്ങളെയും പുതിയ തലമുറയിലേക്ക് ചേർത്തു വയ്ക്കുവാൻ സാധ്യമാകുമ്പോൾ മാത്രമാണ് നമ്മൾ വിജയിച്ചു എന്ന് പറയാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
രേണുക, കണ്ണട, നെല്ലിക്ക, കർഷകന്റെ ആത്മഹത്യാ കുറിപ്പ് തുടങ്ങിയ അദ്ദേഹത്തിന്റെ ജനപ്രിയ കവിതകൾ ചൊല്ലിയത് സദസ്സിനെ ആവേശഭരിതമാക്കി.
കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പി അജിത്ത് സ്വാഗതവും എം സി സുനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. ശേഷം സിദ്ധീഖ് ചന്ദ്രാപ്പിന്നിയുടെ ഗിറ്റാർ സോളോയും അരങ്ങേറി. ഇന്ന് നടക്കുന്ന പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം നടൻ മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.