ഗുരുവായൂര്‍ : ദേവസ്വത്തിലെ കുട്ടിക്കൊമ്പന്മാരായ ആദിത്യയും ഗോകുലും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍. 20വയസില്‍ താഴെ മാത്രം പ്രായമുള്ള ഇരു കൊമ്പന്‍മാരുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമാണൊണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നവരുടെ അഭിപ്രായം. പാദരോഗമാണ് കുട്ടികൊമ്പന്‍ ആദിത്യയെ അവശനാക്കിയിരിക്കുന്നത്. മാസങ്ങളായി ചികിത്സയില്‍ കഴിയു ആദിത്യന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മുന്‍കാലുകള്‍ക്കും അമരത്തിനുമാണു ചികിത്സ നടക്കുന്നത്. കിടക്കാന്‍ കഴിയാത്ത വിധം അമരത്തിനു നീരും പഴുപ്പുമുണ്ട്. അവശനായി തളര്‍്ന്നു വീഴാതിരിക്കാന്‍ തേക്കിന്റെ കഴ ഉപയോഗിച്ച് താങ്ങി നിര്‍ത്തിയിരിക്കുകയാണ്. പാദരോഗത്തിനുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗത്തിനു ശമനമായിട്ടില്ല. വൃത്തിയില്ലാത്ത കെട്ടുംതറിയില്‍ ദിവസങ്ങളോളം നില്‍ക്കേണ്ടി വരുന്നതാണ് പാദരോഗം വരാനുള്ള പ്രധാന കാരണമെന്നാണ് ആന ചികിത്സാവിദഗ്ദ്ധര്‍ പറയുന്നത്. രോഗം വന്ന കാല്‍ നിലത്തു കുത്താന്‍ പോലുമാകാതെ ആന നിക്കുന്ന കാഴ്ച ദയനീയമാണ്.
ഗോകുലിന്റെ വലതു കൊമ്പിന് പഴുപ്പുവ് ഇളകിയനിലയിലാണ്. ചികിത്സ നടക്കുന്നുണ്ടെങ്കിലും കൊമ്പ് ഇളകി വീഴാറായ സ്ഥിതിയാണ്. ആനയോട്ടത്തിലെ താരമായിട്ടുള്ള കൊമ്പനാണ് ഗോകുല്‍. 2009ല്‍ തെങ്ങു വീണ് ഗോകുലിന്റെ കൊമ്പിനു പരക്കേറ്റിരുന്നു. കൊമ്പ് നഷ്ടപ്പെട്ടാല്‍ ആനയുടെ അഴക് നഷ്ടമാകുമെന്ന ആശങ്കയുണ്ട്. അടുത്തകാലത്തായി ദേവസ്വത്തിന്റെ ഗജ സമ്പത്തില്‍ കാര്യമായ കുറവു വന്നിട്ടുണ്ട്. 65 ആനകളുണ്ടായിരുന്ന കോട്ടയില്‍ ഇപ്പോള്‍ 53 ആനകളാണുള്ളത്. ദേവസ്വത്തിന്റെ മുന്‍ നിര ആനകളായ രാമന്‍ കുട്ടിയും കേശവന്‍ കുട്ടിയും അടുത്തകാലത്താണ് ചരിഞ്ഞത് .

ഫോട്ടോ : ഗോകുല്‍ (ഫയല്‍ ചിത്രം )