ഗുരുവായൂര്‍: മാധ്യമ പ്രവർത്തകർക്ക് കരുതലായി ഗുരുവായൂർ നഗരസഭ. കോവിഡ് കാലത്ത് മാധ്യമ പ്രവർത്തനം നടത്തുന്നവർക്കായി സുരക്ഷ കിറ്റുകൾ സമ്മാനിച്ചു. പ്രതിരോധത്തിനായുള്ള ആയുർവേദ മരുന്നുകൾ, ഹോമിയോ മരുന്നുകൾ, മാസ്കുകൾ എന്നിവയടങ്ങിയ കിറ്റാണ് സമ്മാനിച്ചു. ചെയർപേഴ്സൻറെ ചേംബറിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ എം. രതി കിറ്റുകൾ കൈമാറി. പ്രസ് ഫോറം പ്രസിഡൻറ് ലിജിത്ത് തരകൻ, പ്രസ് ക്ലബ് പ്രസിഡൻറ് ആർ. ജയകുമാർ എന്നിവർ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, മുൻ ചെയർമാൻ ടി.ടി. ശിവദാസൻ, സെക്രട്ടറി .എ.എസ്. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.