Header

ഗുരുവായൂരില്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നത് അമ്പത് വര്‍ഷം മുന്‍ക്കൂട്ടി കണ്ടുകൊണ്ടുള്ള വികസനം – സുരേഷ്ഗോപി

ഗുരുവായൂര്‍ : അമ്പത് വര്‍ഷം മുന്‍ക്കൂട്ടി കണ്ടുകൊണ്ടുള്ള വികസനമാണ് ഗുരുവായൂരില്‍ നടപ്പിലാക്കാന്‍ ആഗ്രഹിയ്ക്കുന്നതെന്ന് നടനും രാജ്യസഭ അംഗവുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ വിശക്കുന്ന വയറിന് ഒരു പൊതി ചോറ് ‘ പദ്ധതിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങള്‍ക്കും നാട്ടുക്കാര്‍ക്കും ഉപാകാരപ്രദവും എന്നാല്‍ ഗുരുവായൂരില്‍ താമസിയ്ക്കുന്നവര്‍ക്ക് ഉപദ്രവമില്ലാത്തതുമായ ഒരു വികസനമാണ് നടപ്പിലാക്കുന്നത്. ഇതിനായി ഗുരുവായൂര്‍ ദേവസ്വവും നഗരസഭയും സര്‍ക്കാരും ഒത്തൊരുമിച്ച് തന്റെ കൂടെ ഉണ്ടാകുമൊണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ. കെ.വി.അബ്ദുള്‍ഖാദര്‍ നിര്‍വ്വഹിച്ചു. പൊതിച്ചോറ് ഉദ്ഘാടനം സുരേഷ് ഗോപി (എം.പി.) നിര്‍വഹിച്ചു. നൂറോളം പേര്‍ക്കാണ് പൊതിച്ചോറ് നല്‍കിയത്.
യോഗത്തില്‍ പ്രസിഡണ്ട് മുഹമ്മദ് യാസിന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍, പ്രതിപക്ഷനേതാവ് ആന്റോ തോമസ്, ചേംബര്‍ സെക്രട്ടറി അഡ്വ: രവി ചങ്കത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷൈലജ ദേവന്‍, പ്രിയ രാജേന്ദ്രന്‍, കരുണ ചെയര്‍മാന്‍ ഡോ: കെ.ബി. സുരേഷ്, കെ.പി.എ. റഷീദ്, പി. മുരളീധരന്‍, കെ.പി. അബൂബക്കര്‍, കെ.വി. അബ്ദുള്‍ ഗഫുര്‍, പി.എസ്. പ്രസന്നകുമാര്‍, എം.കെ. നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

thahani steels

Comments are closed.