ചാവക്കാട് : ഹയാത്ത് ആശുപത്രിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകി. തികച്ചും തെറ്റായ ആരോപണമാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതെന്നും അങ്ങിനെ ഒരു രോഗി ആശുപത്രിയിൽ എത്തിയിരുന്നില്ലെന്നും ഡോക്ടർ ഷൗജാദ് മുഹമ്മദ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനറൽ മാനേജർ മുഹമ്മദ്‌ ശാക്കിർ, ഓപ്പറേഷൻസ് മാനേജർ മുകുന്ദൻ വി എന്നിവർ പങ്കെടുത്തു.