ചാവക്കാട് : നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായുളള ആരോഗ്യജാഗ്രത 2018 എന്ന വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട ശുചിത്വ സ്‌ക്വാഡ് അംഗങ്ങള്‍ക്ക്  പരിശീലനക്ലാസ്സ് സംഘടിപ്പിച്ചു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന ക്ലാസ്  നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എ.മഹേന്ദ്രന്‍ അദ്ധ്യക്ഷനായി. ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് രമ്യ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.സി.ആന്ദന്‍, സബൂറ, രാജലക്ഷ്മി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ടി. സത്യന്‍  എന്നിവര്‍ സംസാരിച്ചു. ആരോഗ്യ ജാഗ്രത എന്ന വിഷയം താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയന്‍ അവതരിപിച്ചു.