ചാവക്കാട്: നഗരത്തിളെ വെള്ളക്കെട്ട് രൂക്ഷമായി. ചാവക്കാട് നിന്നും എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു. ചാവക്കാട് ജംഗ്ഷനില്‍ നിന്നും കിഴക്കേ ബൈപാസ് ജംഗ്ഷനിലേക്കുള്ള വാഹനഗതാഗതവും ട്രാഫിക് പോലീസ് തടഞ്ഞു. ബസ്സുകള്‍ പലതും സര്‍വ്വീസ് നടത്തിയില്ല. എന്‍ എച്ച് 66 റൂട്ടിലൂടെയുള്ള ഗുരുവായൂര്‍ എറണാകുളം കെ എസ് ആര്‍ ടി സി ബസ്സ്‌ സര്‍വ്വീസ് നിര്‍ത്തിവെച്ചു. എം ആര്‍ ആര്‍ എം സ്കൂള്‍ പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു. ചാവക്കാട് നഗരത്തിലെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് തുറക്കാനായില്ല. ജോലിക്കാര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതും വെള്ളം കയറിയതുമാണ് കാരണം. ഒവുങ്ങല്‍ പേരകം റോഡും ഒവുങ്ങല്‍ ചാവക്കാട് ഹൈസ്കൂള്‍ റോഡും സഞ്ചാരയോഗ്യമല്ലാത്ത വിധം വെള്ളത്താല്‍ മുങ്ങി. ചാവക്കാട് വഞ്ചിക്കടവ് സെന്ററും വഞ്ചിക്കടവ് റോഡും രണ്ടടി ഉയരത്തില്‍ വെള്ളം കയറി. ദേശീയപാതക്ക് സമാന്തരമായി കിഴക്ക് ഭാഗത്ത് കൂടെ പോകുന്ന തിരുവത്ര കോട്ടപ്പുറം റോഡില്‍ നാലടി ഉയരത്തില്‍ വെള്ളം പൊങ്ങി റോഡും തോടും പുഴയും തിരിച്ചറിയാവാനാത്ത വിധം ഒന്നായി.
ഗുരുവായൂരിൽ മമ്മിയൂർ റോഡ്, സായി സഞ്ജീവനി റോഡ് എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ട്. കൈരളി ജംഗ്ഷന്‍ പൂര്‍ണ്ണമായും മുങ്ങി.