ചാവക്കാട്: ജില്ലാ ബോഡി ബില്‍ഡേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്ന ശരീര സൌന്ദര്യ മത്സരത്തില്‍ ചാവക്കാട് ട്രിപ്പില്‍ എച്ച് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി.  വാടാനപ്പിള്ളിയില്‍ സംഘടിപ്പിച്ച 2016 – 17 ശരീര സൌന്ദര്യ മത്സരത്തിലും ഓവറോള്‍ കിരീടം നേടിയതോടെ ട്രിപ്പിള്‍ എച്ച് തുടര്‍ച്ചയായി മൂന്നാം തവണയാണ് ചാമ്പ്യന്‍മാരാകുന്നത്.
100 കിലോ വിഭാഗത്തില്‍ ചാമ്പ്യനായ പാവറട്ടി പാലുവായ് നാലകത്ത് പട്ടത്ത് മുഹമ്മദ്‌ മകന്‍ അഫ്നാസ് ശഹീം, 70 കിലോ കാറ്റഗറിയില്‍ ചാമ്പ്യനായ കുന്നംകുളം കാണിയമ്പാല്‍ ശങ്കരന്‍ മകന്‍ ഗിരീഷ്‌ , 60 കിലോ വിഭാഗത്തില്‍ ചാവക്കാട് ബ്ലാങ്ങാട് വോള്‍ഗനഗറില്‍ ഒളാട്ടയില്‍ അബൂബക്കര്‍ മകന്‍ ഷബീര്‍ എന്നിവരാണ് വിജയികളായത്. മൂന്നു പേരും ചാവക്കാട് ആശുപത്രി റോഡിനു സമീപമുള്ള ട്രിപ്പിള്‍ എച്ച് ഫിറ്റ്നസ് സെന്ററില്‍ ഒരുമനയൂര്‍ സ്വദേശി എ സി ഷഹീറിന്‍റെ കീഴിലാണ് പരിശീലനം നടത്തുന്നത്.