ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു വീണു. അപകടസമയത്ത് വീടിനകത്തുണ്ടായിരുന്ന കുടുംബനാഥന്‍ ഓടിരക്ഷപ്പെട്ടു. പാലയൂര്‍ വട്ടംപറമ്പില്‍ പി.ടി.മോഹനന്റെ ഓടുമേഞ്ഞ വീടാണ് ഭാഗികമായി തകര്‍ന്നുവീണത്. അടുക്കളയും വരാന്തയും പ്രധാന മുറിയും ചേരുന്ന ഭാഗമാണ് നിലംപൊത്തിയത്. വൈകീട്ട് അഞ്ചിന് ശേഷമായിരുന്നു സംഭവം. ഫ്രിഡ്ജ്, അലമാര, ഫാന്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.