ചാവക്കാട് : തിരുവത്ര പുതിയറയിൽ ഹോട്ടലിന് തീ പിടിച്ചു. സജിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തീ പടർന്നത്. ഇന്ന് 3.45 മണിയോടെയാണ് തീ പടർന്നത്. ഇലക്ട്രിക് ഷോർട്ടാണെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. ഓടിക്കൂടിയ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നു തീയണക്കാനുള്ള തീവ്രശ്രമത്തിലാണ്.