ചാവക്കാട്: ഹോട്ടലുകളിലേയും തട്ടുകടകളിലേയും മാലിന്യം ദേശീയപാതയിൽ തള്ളുന്നത് പതിവാകുന്നു.
ചാവക്കാട് എടക്കഴിയൂർ മേഖലയിലാണ് പരിസരത്തുള്ള ചില തട്ടുകടക്കാരുൾപ്പടെ ചായക്കടക്കാരും പാത്രം കഴുകിയ വെള്ളവും ഭക്ഷണാവശിഷ്ടവും ദേശീയപാതയിലേക്ക് തള്ളുന്നത്. ആരോഗ്യ വകുപ്പ് അധികൃതരും ദേശീയ പാത അധികതരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിലൂടെ വാഹനമോടിക്കുന്നവർ മാലിന്യം കണ്ട് പെട്ടെന്ന് വെട്ടിച്ച് അപകടങ്ങൾക്ക്കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വാഹനങ്ങൾ മാലിന്യത്തിൽ കൂടി ഓടുമ്പോൾ കാൽ നടയാത്രികരുടെ വസ്ത്രങ്ങളിലേക്കും തെറിക്കുന്നതായും പരാതിയുണ്ട്.