banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-07--2014 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

സ്‌കൂളുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി

Posted on: 16 July 2014
പുന്നയൂര്‍: പുന്നയൂര്‍ പഞ്ചായാത്തില്‍ 12 സ്‌കൂളുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. വൃത്തി ഹീനവും മാലിന്യം നിറഞ്ഞതുമായ പശ്ചാത്തലത്തിലുള്ള ഒരു സ്‌കൂളിന് നോട്ടീസ് നല്‍കി. ഉച്ചഭക്ഷണം പാചകം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി.
പുന്നയൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി മോഹനന്റെ നേതൃത്വത്തിലാണ് മേഖലയിലെ സ്‌കൂളുകളില്‍ പരിശോധന നടത്തിയത്. എടക്കഴിയൂര്‍ ചങ്ങാടം റോഡിലെ സ്വകാര്യ എല്‍.പി സ്‌കൂള്‍ അധികൃതര്‍ക്കാണ് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയത്. ഇവിടെ പാചകപ്പുരയുടെ വാതില്‍ വൃത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വെള്ളം സൂക്ഷിക്കാനുപയോഗിക്കുന്ന ബക്കറ്റുകളും മാനില്യ കൂമ്പാരത്തിന് സമീപമായിരുന്നു. കക്കൂസിനടുത്തുള്ള  വിറക്പ്പുര പൊളിച്ച് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. തുറന്നു കിടക്കുന്ന വിറക് പുരയില്‍  ഇഴ ജന്തുക്കള്‍ തവളമാക്കി സമീപത്തെ ക്ലാസ് മുറികളിലുള്ള കുട്ടികള്‍ക്ക് ഭീഷണിയാകുമന്ന് കണ്ടാണ് നിര്‍ദ്ദേശം നല്‍കിയത്. സമീപത്ത് തന്നെ വെള്ളക്കെട്ട് നിറഞ്ഞ ഒരു കുണ്ടുമുണ്ടായിരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനാണ് ആദ്യപടിയായുളള നോട്ടീസ് നല്‍കിയത്. മേഖലയിലെ സ്‌കൂളുകളില്‍ 50 കുട്ടികള്‍ക്ക് ഒരു മൂത്രപ്പുര നിര്‍മ്മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. നാല്‍പ്പത് കുട്ടികള്‍ക്ക് ഒരു ടാപ്പ്, 40:1, 25:1 എന്ന അനുപാതത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കക്കൂസുകള്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്നും സ്‌കൂള്‍ അധികൃതരെ ഉദ്യാഗസ്ഥരറിയിച്ചു. സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം പാചകം ചെയ്യുന്നവരേയും ശുചിത്വ പരിശോധനക്ക് വിധേയരാക്കി. ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍ എല്ലാ ദിവസവും തിളപ്പിച്ച വെള്ളത്തില്‍ മുക്കിയിട്ട് ബാക്ടീരിയ വിമുക്തമാണെന്ന് ഉറപ്പ് വരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ജൂനിയര്‍ ഇന്‍സ്‌പെക്‌റര്‍മാരായ വി.ബി അശോഖന്‍,  ജി.ആര്‍ രാഖി ചന്ദ്ര, സി.കെ മോഹനന്‍, ഇ.ആര്‍ നന്ദകുമാര്‍ തുടങ്ങിയവരാണ് ഇന്‍സ്‌പെക്ടര്‍ മോഹനനോടൊപ്പം പരിശോധനക്കിറങ്ങിയത്..