Posted on: 16 September 2015 ചാവക്കാട്: ഒരുമനയൂര്‍ ഗ്രാമപ്പഞ്ചായത്ത്
പട്ടികജാതി വിഭാഗത്തിലെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പും,
എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര എന്നിവയും വിതരണം
ചെയ്തു. പഞ്ചാ യത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിതരണോദ്ഘാടനം സി.എന്‍. ജയദേവന്
എം.പി നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ഫിലോമിന
അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ വി.കെ ചന്ദ്രന്, സ്ഥിരം സമിതി
അധ്യക്ഷന്മാരായ കെ.ജെ. ചാക്കോ, നൂര്ജഹാന് ഇക്ബാല്‍, ആഷിത കുണ്ടിയത്ത്, ചാവക്കാട്
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, പൊറ്റയില്‍ മുംതാസ്, പഞ്ചായത്തംഗങ്ങളായ
അഡ്വ.പി മുഹമ്മദ് ബഷീര്‍, ശോഭന രവീന്ദ്രന്, പ്രിയ സുരേഷ്, പ്രകാശന് പെരിങ്ങാട്ട്,
വി.എം ജാസിം, നളിനി ലക്ഷ്മണന്, ഹംസ കാട്ടത്തറ, ഇ.കെ ജോസ്, സെക്രട്ടറി ഇ.എ രാജന്
എന്നിവര്‍ പ്രസംഗിച്ചു.. |