banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-04-14 Saturday

Sun      Mon       Tue       Wed       Thu       Fri       Sat

പിടിഎയുടെ അശ്രാന്തപരിശ്രമം- കൊച്ചന്നൂര്‍ ഗവ.സ്കൂളിന് 91 ശതമാനം വിജയം

posted on 19 April 2014
പുന്നയൂര്‍കുളം: കൊച്ചന്നൂര്‍ ഗവ.സ്കൂളിന്റെ വിജയശതമാനം ഉയര്‍ത്തിയത് അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ അശ്രാന്തപരിശ്രമം . മേഖലയിലെ മറ്റു ഗവ.സ്കൂളുകളെ പിന്നിലാക്കി എസ് എസ് എല്‍ സി പരീക്ഷയെഴുതിയ 88 വിദ്യാര്‍ഥികളില്‍ 80 വിദ്യാര്‍ഥികളും വിജയിച്ചു. മുഴുവന്‍ വിഷയങ്ങളിലും എ ഗ്രേഡ്‌ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണവും കുറവല്ല. കഴിഞ്ഞ വര്‍ഷത്തെ 74 ശതമാനം വിജയത്തെ നിഷ്പ്രഭമാക്കിയാണ്  91 ശതമാനം വിജയത്തിലേക്ക്‌ സ്കൂള്‍ മുന്നേറിയത്‌. വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ പി ടി എ ഭാരവാഹികളെ അധികൃതര്‍ അഭിനന്ദിച്ചു.