posted on 21 April 2015 വടക്കേകാട്: വടക്കേക്കാട് സാമൂഹിക
ആരോഗ്യകേന്ദ്രത്തില്‍ സ്ഥിരമായി വൈകിമാത്രം പരിശോധനക്കെത്തുന്ന
ഡോക്ടര്‍മാര്‍ സമയം കഴിയുന്നതിനു മുന്‍പ് ഒപി പരിശോധന അവസാനിപ്പിച്ച് സ്ഥലം
വിടുന്നതായി പരാതി. രാവിലെ 10 നു തുടങ്ങേണ്ട പരിശോധന മിക്കപ്പോഴും വൈകുന്നു എന്ന
ആക്ഷേപവും ഉണ്ട്. തിങ്കളാഴ്ച്ച പകല്‍ പന്ത്രണ്ടരയോടെ എത്തിയ പൂഴിക്കള സ്വദേശിയെ
ഡോക്ടറില്ലെന്ന് പറഞ്ഞ് മടക്കി. ഇവര്‍ക്ക് ശേഷം വന്ന പെരുമ്പടപ്പ് പുക്കയില്‍
റഹീം ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന വാക്കു തര്‍ക്കമായി. ഈ സമയം ആശുപത്രി
ചുമതലയുള്ള സൂപ്രണ്ടും വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഡോക്ടറെ വീട്ടില്‍
പോയി ഫീസ് നല്കി കാണാനാണത്രെ നഴ്സുമാര്‍ നിര്‍ദേശിച്ചത്. ഇത് നാട്ടുകാര്‍
ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മറ്റ് ഗത്യന്തരമില്ലാതെ വന്നതിനെ തുടര്‍ന്ന്
ആശുപത്രിയില്‍ നിന്നും ഫോണ്‍ വിളിച്ച് ഡോക്ടറെ വരുത്തുകയായിരുന്നു. രോഗികള്‍
കുറവായതിനാലാണ് പരിശോധന നേരത്തെ അവസാനിപ്പിക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം.
പരിശോധന തുടങ്ങാന്‍ വൈകുന്നതിനെതിരെ മുന്‍പും ഡോക്ടറെ തടഞ്ഞുവെക്കല്‍
ഉള്‍പ്പെടെ പ്രതിഷേധം നടന്നിട്ടുണ്ട്. |