banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-04-15 Tuesday

സ്വയംരക്ഷാ പരിശീലനം - ഒരുമനയൂര്‍ ഇസ്‌ലാമിക്ക്  സ്‌കൂള്‍ തുടക്കം കുറിച്ചു

posted on 21 April 2015
20-05-15 ci muneerചാവക്കാട് : സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വയംരക്ഷാ പരിശീലനത്തിന് ഒരുമനയൂര്‍ ഇസ്‌ലാമിക്ക് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടക്കം കുറിച്ചു. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ മുനീര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ആണ്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്. ക്യാമ്പ് തികച്ചും സൗജന്യമാണ്. ഇസ്‌ലാമിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പുറമെ മറ്റുസ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും കരാത്തേക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഏഴാംക്‌ളാസ് മുതല്‍ 10 ാം ക്‌ളാസ്‌വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നടത്തുന്നത്. ക്യാമ്പിനു ശേഷം സ്ഥിരമായി കരാത്തേ പരിശീലനം നടത്താനാണ് സ്‌കൂള്‍ അധിക്യതര്‍ തീരുമാനിച്ചിട്ടള്ളത്. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി എം താഹിര്‍ അധ്യക്ഷത വഹിച്ചു. കരാത്തേ ഏഷ്യന്‍ റഫറിയായിരുന്ന ഷിഹാന്‍ മധു വിശ്വനാഥ്, അശ്വതി റോബിന്‍ എന്നിവരാണ് പരിശീലനങ്ങള്‍ക്ക് നേതത്വംനല്‍കുന്നത്. പ്രതാനധ്യാപകന്‍ ടി ഇ ജെയിംസ്, സി വി വിന്‍സെന്റ്, ടി എ റസിയ, റെമിന്‍ മാത്യു, എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ നിരവധി രക്ഷകര്‍ത്താക്കളും സംബന്ധിച്ചു..