aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-05-2015 Monday

കേരളത്തിലെ അഴിമതി സര്‍ക്കാര്‍ തകര്‍ന്നുവീഴണമെന്നത് പൊതുജനാഭിലാഷം - എം വി ജയരാജന്‍

Posted on 25 May 2015
24-05-15 m v jayaraj
ചാവക്കാട്: കേരളത്തിലെ  അഴിമതി സര്‍ക്കാര്‍ തകര്‍ന്നുവീഴണമെന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ പറഞ്ഞു. സിപിഐ എം കടപ്പുറം തൊട്ടാപ്പില്‍ തൊട്ടാപ്പ് എ കെ ജി ബ്രാഞ്ചോഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. അഴിമതിക്കാരാല്ലാത്ത മന്ത്രിമാരാരും യു ഡി എഫ് സര്‍ക്കാരിലില്ല.  ഇതിനകം ജനവിരുദ്ദമാണെന്നും കള്ളന്മാരുടെയും കവര്‍ച്ചകാരുടേയും കൂടാരമാണെന്നും ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞ  യു ഡി എഫിലേക്ക് ആരും പോകില്ല. ഈ സര്‍ക്കാരിനെ താഴയിറക്കാന്‍ സാധാരണക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. അത് ഉടന്‍ യാഥഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങളില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയംനേടിയവരെ ആദരിച്ചു. പൊതുസമ്മേളനം ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ടി കെ രവീന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, എന്‍ കെ അക്ബര്‍, കെ കെ മുബാറക്, കെ വി അഷറഫ്, കെ വി ഷാഹു, എം എസ് പ്രകാശന്‍, കെ ആര്‍ യൂസഫ് എന്നിവര്‍ സംസാരിച്ചു. എന്‍ എം ലത്തീഫ് സ്വാഗതവും കെ കെ അര്‍ജ്ജുനന്‍ നന്ദിയും പറഞ്ഞു..