banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-02-15   Thursday

ഏരിമ്മല്‍ ഉത്സവത്തിനിടെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗത്തെ ബേബി ജോണ്‍ സന്ദര്‍ശിച്ചു

26 February 2015
25-02-15
ചാവക്കാട്: പുന്നയൂര്‍ കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഉത്സവത്തിനിടെ  പൊലിസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗത്തെ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ സന്ദര്‍ശിച്ചു. സിപിഐ എം വടക്കേക്കാട് ലോക്കല്‍ കമ്മിറ്റിയംഗം വൈലത്തൂര്‍ കണ്ണത്ത്  ദാസനെയാണ്(45) ബേബിജോണ്‍ സന്ദര്‍ശ്ശിച്ച്. ഫെബ്രുവരി 19ന്   ഏരിമ്മല്‍ക്ഷേത്രത്തിലെ ഉത്സവാത്തിനാണ്  പോലീസ്‌ ലാത്തിച്ചാര്‍ജ് ഉണ്ടായത്‌. അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ നടന്ന ഉത്സവത്തിനിടെ ചുവപ്പ് മുണ്ട് ഉടുത്തുവന്ന ക്ക്ലബ്ബംഗങ്ങളെ ക്ഷേത്ര പറമ്പില്‍ കമ്മിറ്റി അംഗങ്ങള്‍ തടഞ്ഞതാണ് സംഘര്‍ഷമുണ്ടാക്കിയത്. പോലീസ്‌ ലാത്തിച്ചാര്‍ജില്‍ നൂറുകണക്കിനാളുകള്‍ക്കാണ് പരിക്കേറ്റത്‌. ഉത്സവത്തിനെത്തിയവരില്‍ ചുവന്ന നിറമുള്ള  വസ്ത്രങ്ങള്‍ ധരിച്ചവരെയെല്ലാം പോലീസ്‌ തിരഞ്ഞുപിടിച്ച് മര്‍ദിച്ചെന്നാണ് ആരോപണം. പരിക്കേറ്റ ദാസനടക്കമുള്ളവരെ തൃശ്ശൂര്‍  മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചാവക്കാട് താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പി ടി കുഞ്ഞിമുഹമ്മദ്, സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, എ എച്ച് അക്ബര്‍ എന്നിവരും  ബേബി ജോണിനോടൊപ്പമുണ്ടായിരുന്നു.