banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-02-2015 Thursday

അയല്‍വാസിയായ യുവതിയെ പീഢിപ്പിച്ച യുവവിനെ അറസ്റ്റ് ചെയ്തു

Posted on: 26 February 2015
ചാവക്കാട്: അയല്‍വാസിയായ യുവതിയെ ലൈംഗീകമായി പീഢിപ്പിച്ച യുവവിനെ ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കടപ്പുറം അഞ്ചങ്ങാടി കുന്നത്ത് വീട്ടില്‍  ഷിഹാബിനെയാണ് ചാവക്കാട് സി ഐ പി അബ്ദുള്‍മുനീര്‍ അറസ്റ്റ് ചെയ്തത്. 2011ലാണ്  അയല്‍വാസിയായ യുവതിയെ പീഢിപ്പിച്ചത്. സംഭവം സംബന്ധിച്ച് 2012ല്‍ പരാതി നല്‍കിയിരുന്നു. പരാതിയുണ്ടെന്നറിഞ്ഞ ഇയാള്‍ നാടുവിടുകയായിരുന്നു. കോടതി ഇയാളെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാള്‍  നാട്ടിലുണ്ടെന്നറിഞ്ഞെത്തിയ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചാവക്കാട് സ്റ്റേഷനില്‍  കൊലപാതക ശ്രമകേസ്സിലും ഗുരുവായൂരില്‍ പിടിച്ചുപറി കേസ്സിലും പ്രതിയാണിയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു..