15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-01--2016 Saturday

മണത്തല നേര്‍ച്ച
ഗതാഗത നിയന്ത്രണം - ചാവക്കാട് ആശുപത്രി കടവ് റോഡ് വണ്‍വേ

Posted on 30 January 2016
ചാവക്കാട്: നേര്‍ച്ചയുടെ പ്രധാന പരിപാടികള്‍ നടക്കുന്ന ശനിയാഴ്ച്ച വാഹന ഗതാഗതത്തിനും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിതായി ചാവക്കാട് സി.ഐ എ.ജെ ജോണ്‍സണ്‍ അറിയിച്ചു.
ദേശീയ പാത 17 പൊന്നാനി ഭാഗത്തു നിന്നുവരുന്ന വലിയവാഹനങ്ങള്‍ മന്ദലംകുന്ന് നിന്നു തിരിഞ്ഞ് വടക്കേകാട്, ആനക്കോട്ട വഴി ഗുരുവായൂര്‍ ചാവക്കാട് ഭാഗങ്ങളിലേക്കും ചെറിയ വാഹനങ്ങള്‍ എടക്കഴിയൂര്‍ തെക്കെമദ്രസ സ്‌റ്റോപ്പില്‍ നിന്നു കിഴക്കോട്ട് തിരിഞ്ഞ് കുരഞ്ഞിയൂര്‍ മല്ലാട് വഴിയും തിരുവത്ര കോട്ടപ്പുറം വഴി പുത്തന്‍കടപ്പുറത്തേക്കും പോകേണ്ടതാണ്. എറന്നാകുളം, ചേറ്റുവ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ മൂന്നാംകല്ല് പാലംവഴി അഞ്ചങ്ങാടി ബ്ലാങ്ങാട് ബീച്ചില്‍ നിന്നു തീരദേശ റോഡിലൂടെ എടക്കഴിയൂരിലേക്കും ചാവക്കാട് തെക്കേ ബൈപാസ് വഴി ഗുരുവായൂരിലേക്കും പോകണം. ഗുരുവായൂരില്‍ നിന്നു ചാവക്കാട്ടേക്ക് വരുന്ന വാഹനങ്ങള്‍ ബൈപാസ് വഴി സ്റ്റാന്‍ഡില്‍ കയറണം. ചാവക്കാട് ആശുപത്രി കടവ് റോഡ് വണ്‍വേയാക്കിയിട്ടുണ്ട്. ചാവക്കാട് ഭാഗത്ത് നിന്ന് ദേശീയ പാതയിലേക്ക് മാത്രമാണ് ഗതാഗതമുണ്ടാവുക.