വടക്കേകാട്: ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടി ശ്രീ വി.ടി. ബൽറാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി ക്ക് നൂറ് ശതമാനം വിജയത്തിനായി പ്രയത്നിച്ച അധ്യാപകർ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ, രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ, സംസ്ഥാന കലാ – കായിക മേള വിജയികൾ, വാർഷിക പരീക്ഷയിലെ റാങ്ക് ജേതാക്കൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐ സി എ ചെയർമാൻ അഡ്വ. ആർ വി. അബ്ദുൽ മജീദ്‌, കെ. അബൂബക്കർ, കോട്ടയിൽ കുഞ്ഞിമോൻ ഹാജി, കുഞ്ഞിമൊയ്തു പറയങ്ങാട്ടിൽ, സൈദ് മുഹമ്മദ്, സാബിർ അബ്ദുൽ ഖാദർ, ഹാരിസ് പൊത്തമ്മൽ, പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ, കെ.വി നസീർ, എൻ.എം.കെ നബിൽ, ഷമീറ ഇസ്മായിൽ എന്നിവര്‍ സംസാരിച്ചു.