ചാവക്കാട് : നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചാവക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷൻ എൻ കെ അക്ബർ പതാക ഉയർത്തി. തുടർന്ന് വിവിധ സ്കൂളുകളിലെ വിദ്യാർഥികളും നാട്ടുകാരും അണിനിരന്ന റാലിയും നടന്നു.
പാലയൂർ എൻ ആറ് ഐ സിന്റെ സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി മാരത്തോൺ ഓട്ടം സംഘടിപ്പിച്ചു. ശേഷം ചാവക്കാട് സർക്കിൾ ഇൻസ്‌പെക്ടർ കെ .ജി സുരേഷ് പതാക ഉയർത്തി. പുതുതായി പണി തീർത്ത ഷട്ടിൽ കോർട്ടിന്റെ ഉൽഘടനവും സി ഐ .കെ .ജി .സുരേഷ് നിർവഹിച്ചു. കുട്ടികളിൽ സ്പോർട്സ് അഭിരുചി വളർത്തുന്നതിന് വേണ്ടിയാണ് പാലയൂർ എൻ ആർ ഐ ഫുട്ബാൾ, ഷട്ടിൽ കോർട്ട് പണിതീർത്തിട്ടുള്ളത്. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷാഹിന സലീം, എൻ ആർ ഐ, യു എ ഇ പ്രസിഡന്റ് സി എം സഗീർ, ഷഹീൽ കോനയിൽ, ദസ്തഗീർ മാളിയേക്കൽ, പി പി അബ്‌ദുൾ സലാം, അനീഷ് പാലയൂർ, കെ വി അമീർ മുഹമ്മദ്, സി എം മുജീബ്, ലത്തീഫ് പാലയൂർ, ഫാമിസ് അബുബക്കർ, ഫൈസൽ മാളിയേക്കൽ, രവി എടമന, ഹരിദാസൻ, അയിനി പുള്ളി എന്നിവർ പ്രസംഗിച്ചു.
ചാവക്കാട് ആറാം വാർഡ് കോൺസ്സ്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുന്ന സമർപ്പണം നഗറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പികെ ഷക്കീർ പതാകയുയർത്തി. വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ വി അബ്ദുൾജബ്ബാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സ്വാഗതവും മഹിളാ കോൺഗ്രസ്സ് സെക്രട്ടറി ഖദീജ ഖാലിദ് നന്ദിയും പറഞ്ഞു.
സൗഹാർദ പേരകം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് വേണുകളരിക്കൽ ദേശീയപതാക ഉയർത്തി. സെക്രട്ടറി സി.പി സേവ്യർ, ട്രഷറർ എം.കെ.ജോസ്, ഫൈസൽ പേരകം, ലാസർ പേരകം, സാബു ചൊവ്വല്ലൂർ, സി.എ.ജോസ്, ഉദയൻ പേരകം, വി.വേണുഗോപാലൻ, സി.എ.ജോസ് എന്നിവർ സംസാരിച്ചു. മധുരവിതരണവും ഉണ്ടായി.
ഗുരുവായൂർ നഗരസഭയില് ചെയര്‍മാന്‍ പ്രൊഫ .പി കെ ശാന്തകുമാരി പതാക ഉയര്‍ത്തി കെ പി വിനോദ്, സുരേഷ് വാരിയര, എം രതി ആന്റോ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഗാന്ധി സ്മാരകത്തില്‍ വൈസ് ചെയര്‍മാന്‍ കെ പി വിനോദും അഗതി മന്ദിരത്തില്‍ ക്ഷേമ കാര്യ സ്റ്റാന്ടിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് വാരിയരും പതാക ഉയര്‍ത്തി.
