Header

കടപ്പുറം പഞ്ചായത്തില്‍ 9 കോടിയുടെ വികസന പദ്ധതിക്ക് അംഗീകാരം

കടപ്പുറം: കുടിവെള്ളത്തിനും സുനാമി കോളനി വികസനത്തിനും പ്രാമുഖ്യം നല്‍കി കടപ്പുറം പഞ്ചായത്തില്‍ 9 കോടിയുടെ വികസന പദ്ധതിക്ക് അംഗീകാരം.
കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പഞ്ചായത്തില്‍ ഒരു കോടിയാണ് വിവിധ പദ്ധതിക്കായി മാറ്റി വെച്ചത്. സംസഥാനത്തെ ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളുള്ള കടപ്പുറം സുനാമി കോളനിയില്‍ മാലിന്യ സംസ്കരണ പ്ളാന്‍റുള്‍പ്പടെയുള്ള അടിസ്ഥാന വികസനത്തിന് 1.5 കോടി രൂപ നീക്കിയ വികസന രേഖയില്‍ വാതക ശ്മശാനത്തിനും ജൈവ പച്ചക്കറി കൃഷിക്കും കരനെല്‍ കൃഷിക്കും സോളാര്‍ പദ്ധതിക്കും പ്രത്യേക പരിഗണ നല്‍കി. കരട് പദ്ധതി വികസനകാര്യ സ്ഥിരം അധ്യക്ഷന്‍ കെ.ഡി വീരമണിയാണ് അവതരിപ്പിച്ചത്. ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് കെ.പി ഉമര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍്റ് പി.എം മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹസീന താജുദ്ധീന്‍, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ഷാജിത ഹംസ, എം.എ അബൂബക്കര്‍ ഹാജി, സി. മുസ്താഖലി, സി ചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് മൂക്കന്‍ കാഞ്ചന, സ്ഥിരം സമിതി അധ്യക്ഷകരായ വി.എം മനാഫ്, ഷംസിയ തൗഫീഖ്, അംഗങ്ങളായ പി.വി ഉമര്‍കുഞ്ഞി, പി.കെ ബഷീര്‍, പി.എ അഷ്ക്കറലി, എം.കെ ഷണ്‍മുഖന്‍, ഷൈല മുഹമ്മദ്, റഫീഖ, നിത വിഷ്ണുണുപാല്‍, ശ്രീബ രതീഷ്, ഷാലിമ, ഷരീഫ കുന്നത്ത്, റസിയ അമ്പലത്ത് വീട്ടില്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.എ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

thahani steels

Comments are closed.