mehandi new

പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി ഉടന്‍ നടപ്പിലാക്കുക – കെ ജെ യു ചാവക്കാട് മേഖലാ സമ്മേളനം

fairy tale

ചാവക്കാട് : സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി ഉടന്‍ നടപ്പിലാക്കണമെന്ന് കെ ജെ യു ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
വിവിധ മേഖലകളില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു. സംസ്ഥാനത്ത് സ്വതന്ത്രമായ പത്രപ്രവര്‍ത്തനം നടത്തുന്നതിനുള്ള സാഹചര്യം സ്യഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെജെയു സംസ്ഥാന, ജില്ലാ സമ്മേളനങ്ങള്‍ വിജയിപ്പിക്കുവാനും തിരുമാനിച്ചു.
മേഖലാ പ്രസിഡന്റ് ടി ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോഫി ചൊവ്വന്നൂര്‍ മുഖ്യതിഥിയായി. സെക്രട്ടറി ബിജോയ് പെരുമാട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസ് പുന്നയൂര്‍ക്കുളം അധ്യക്ഷത വഹിച്ചു. ഇ എം ബാബു, എം.വി.ഷെക്കീല്‍, റാഫി വലിയകത്ത്, ഖാസിം സെയ്ദ്, കെ.ടി.വിന്‍സെന്റ്, കെ. ഒ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.