പാവറട്ടി : കനിവ്‌ 2019 പദ്ധതിയിലൂടെ കുരുന്നു വിദ്യാർത്ഥികൾ മാതൃകയാകുന്നു.
വൃക്കകൾ തകരാറിലായി ശസ്ത്രക്രിയക്കായി ചികിത്സാ സഹായം തേടുന്ന പുതുമനശ്ശേരി അമ്പലത്തിങ്കൽ പ്രദീപിന് വേണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ അരലക്ഷം രൂപ സമാഹരിച്ച് നൽകി കാരുണ്യ പ്രവർത്തനത്തിന് മാതൃകയായി. സെന്റ് ജോസഫ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ പ്രദീപ് ഇപ്പോൾ 2 വൃക്കകളും തകരാറിലായി ആഴ്ചയിൽ 4 വീതം ഡയാലിസിസിലൂടെ ജീവൻ നിലനിർത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 9-30 ന് നടന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ മാനേജർ റവ. ഫാദർ ജോസ് ചിറ്റിലപ്പിള്ളി പ്രദീപ് ചികിത്സാ സഹായ സമിതി ചെയർമാൻ എ വി  സാലിഹിന് തുക കൈമാറി. സഹായ സമിതി ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് സുജിത്ത് അയിനിപ്പുള്ളി, പാവറട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ സബീഷ് മരുതയൂർ, സ്കൂൾ ഹെഡ്മാസ്റ്റർ  സെബി, ഫാദർ ജോഷി കണ്ണൂക്കാടൻ, അധ്യാപകരായ പി ഡി ജോസ്, സി ജെ  ജോബി, എ  ഡി തോമസ്, പ്രദീപിന്റെ കുടുംബാഗങ്ങൾ എന്നിവർ യോഗത്തിൽ സന്നിദ്ധരായി.  സഹജീവികളോടുള്ള കടപ്പാട് നിലനിർത്തുന്നതിൽ കാരുണ്യ പ്രവർത്തനത്തിനുള്ള പങ്ക് വിദ്യാഭ്യാസ രംഗത്തും ഒഴിച്ചുകൂടാനാവാത്തതാണെന്ന് സ്കൂൾ മാനേജർ ഫാദർ ജോസ് ചിററലപ്പിള്ളി വിദ്യാർത്ഥികളെ പ്രത്യേകം ഓർമപ്പെടുത്തി.