ചാവക്കാട്: കേരള സ്റ്ററ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചാവക്കാട് സബ്ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാനവ്യാപകമായി നടത്തുന്ന കൂട്ടധര്‍ണ്ണയുടെ ഭാഗമായാണ് ധര്‍ണ്ണ. സൗജന്യ ചികിത്സ പദ്ധതി നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ്ണ അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം എം.എഫ്.ജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ.ജയരാജന്‍ അധ്യക്ഷനായി. ഡി.സി.സി.സെക്രട്ടറി പി.കെ.രാജന്‍,ബ്ലോക്ക് സെക്രട്ടറി തോംസണ്‍ വാഴപ്പിള്ളി, കെ.മോഹനകുമാരി, എ.എന്‍.സി.ജോര്‍ജ്ജ്, എ.ടി.സ്റ്റീഫന്‍, പി.ഐ.ലാസര്‍, ജഗദീശന്‍, അനഘദാസ്, കെ.സി.മൈത്രി, എ.ടി.ആന്റോ, പി.കെ.യൂനസ് എന്നിവര്‍ പ്രസംഗിച്ചു.