പുന്നയൂര്‍ക്കുളം: സി.പി.എം ആക്രമണങ്ങള്‍ക്ക് കാരണം എന്‍.ഡി.എയുടെ വളര്‍ച്ചയിലുള്ള അസൂയയും അസഹിഷ്ണുതയും. അക്രമം കൊണ്ടും ആയുധം കൊണ്ടും ബി.ജെ.പിയെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ആല്‍ത്തറ കുണ്ടനിയില്‍ കഴിഞ്ഞ ദിവസം നിര്യാതനായ ആര്‍.എസ്.എസ് ഗുരുവായൂര്‍ ജില്ലാ സഹകാര്യവാഹ് പി.കെ അനൂപിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനഞ്ച് ശതമാനത്തോളം വോട്ട് നേടിയെടുക്കാനായതിലൂടെ സംസ്ഥാന രാഷ്ട്രീയ  രംഗത്ത് നിലയുറപ്പിച്ച എന്‍.ഡി.എ ഒരു നിര്‍ണായക ശക്തിയായി വളര്‍ന്നു കഴിഞ്ഞു. കാലങ്ങളായി ജനങ്ങള്‍ കാത്തിരുന്ന ഒരു വഴിത്തിരിവില്‍ സംസ്ഥാന രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുക എന്നുള്ളതാണ് എന്‍.ഡി.എ ലക്ഷ്യം വെക്കുന്നത്. ഒരു ചരിത്ര വിജയമാണ് കേരളത്തില്‍ എന്‍.ഡി.എ നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ്  ആല്‍ത്തറയിലത്തെിയ കുമ്മനം രാജശേഖരനെ തപസ്യ സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് അയ്യപ്പ ദാസ്, ബി.ജെ.പി ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ അനീഷ് കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം ദയാനന്ദന്‍ മാമ്പുള്ളി, കെ കൃഷ്ണന്‍ കുട്ടി, ടി പി ഉണ്ണി, രാജീവ് എടക്കര, കെ എം പ്രകാശന്‍ എന്നിവര്‍ അനുഗമിച്ചു.