ചാവക്കാട് : ഇംപാക്ട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോൽസവ ദിനത്തിൽ പഠനോപകരണങ്ങളും കുടയും ബേഗും വിതരണം നടത്തി. ഓവുങ്ങൽ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ രാജലക്ഷ്മി അദ്ധ്യക്ഷത വഹിചു. ഇംപാക്ട പ്രസിഡൻറ് അജ്മൽ റസാക്ക്, അക്ബർ, അസ് ലം, അൻവർ എന്നിവർ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ക്ലബ് ഭാരവാഹികളായ അഫ്സൽ റസാക്ക്, ഫസീം, റമീസ്, ഉമർ, സിയാദ്‌, ഫാസിൽ എന്നിവർ നേതൃത്വം നൽകി.