ചാവക്കാട് : മഹിളാ അസോസിയേഷൻ ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ
സാർവദേശീയ ശിശു ദിനാഘോഷവും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും അംഗൻവാടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി. സി പി എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
പഠനോപകരണ വിതരണം ഏരിയ കമ്മിറ്റി അംഗം എം ആര്‍ രാധാകൃഷ്‌ണൻ നിർവഹിച്ചു. കെ എച്ച് സലാം, കെ എം അലി, പിപി നാരായണൻ, മഞ്ജുഷ സുരേഷ്, മേഖല സെക്രട്ടറി സി എം ഹെന മോഹനൻ, പ്രസിഡണ്ട്‌ പ്രിയ മനോഹരൻ, സി കെ ലളിത എന്നിവര്‍ സംസാരിച്ചു.