Header

മണത്തല ചന്ദനക്കുടം നേർച്ച 2020 കൊടിയേറി-നേർച്ച 28, 29 തിയ്യതികളിൽ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി. നേർച്ചയുടെ വരവറിയിച്ച് മുട്ടുംവിളി ആരംഭിച്ചു. ഇന്ന് രാവിലെ ജാറത്തിൽ നടന്ന കൂട്ട സിയാറത്തിനു ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി എസ് ഷാഹു, സെക്രട്ടറി എ വി അഷറഫ്, വൈസ് പ്രസിഡണ്ടുമാരായ എൻ കെ സുധീർ, ടി പി കുഞ്ഞിമുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ കെ സി നിഷാദ്, കെ വി അലിക്കുട്ടി എന്നിവർ ചേർന്നാണ് കൊടിയുയർത്തിയത്.
ജനുവരി 28, 29 തിയ്യതികളിലാണ് നേർച്ചയുടെ പ്രധാന ആഘോഷങ്ങൾ നടക്കുക.  സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന  ഹൈദ്രോസ്കുട്ടി മൂപ്പരുടെ രക്തസാക്ഷിത്വത്തിന്റെ 232 മത് ആണ്ട് സ്മരണയാണ് നേർച്ചയാഘോഷത്തിലൂടെ പുതുക്കുന്നത്. പാലക്കാട് സദരിയ്യ മുട്ടുംവിളി സംഘം ഇനി പതിനഞ്ചു നാൾ  ചാവക്കാട്,  തിരുവത്ര,  ബ്ലാങ്ങാട്,  ഒരുമനയൂർ മേഖലകളിൽ നേർചയുടെ വരവറിയിച്ച് മുട്ടി വിളിക്കും.  കൊടികയറ്റ ശേഷം ചക്കര കഞ്ഞി വിതരണം നടന്നു.
ഖത്തീബ് കമറുദ്ദിൻ ബാദുഷ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.

ഇന്ന് വൈകുന്നേരം ഏഴുമണിക്ക് താബൂത്ത് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ തെക്കഞ്ചേരിയിലേക്ക് കൊണ്ടുപോകും.

Video 👇

https://www.facebook.com/Chavakkadonline/videos/2638971699551480/

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/manathala-nercha-kodiyettam-2020.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.