മന്നലാംകുന്ന് : മന്നലാംകുന്ന് പാലം അപ്പ്രോച്ച് റോഡിൻറെ പാർശ്വഭിത്തി  തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു അധികൃതർക്ക് പരാതിനൽകുന്നതിനു വേണ്ടി ഡെവലപ്മെന്റ്  ആൻഡ് കൾച്ചറൽ  അസോസിയേഷൻ  പ്രവർത്തകർ യാത്രക്കാരിൽ നിന്ന് ഒപ്പു ശേഖരണം നടത്തി. ദിവസവും നൂറോളം ചെറുതും വലുതുമായ വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്. അധികൃതര്‍ ഇനിയും നിസ്സംഗത  പുലർത്തിയാൽ വലിയൊരു വിപത്തിനു നാട് സാക്ഷ്യം വഹിക്കേണ്ടിവരും. അടിയന്തിരമായി വേണ്ട നടപടി കൈകൊള്ളണമെന്നും സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. ഒപ്പു സമിതി അംഗങ്ങളായ മൻസൂർ, നജീബ്, ഉമ്മർ ഫാറൂഖ്, ഫൈസൽ, ഹാരിസ്, ഷഹബാസ് എന്നിവർ നേതൃത്വം നൽകി.