തിരുവത്ര: ദേശീയ പാത 17 ടിപ്പുസുല്‍ത്താന്‍റോഡ്‌ തിരുവത്രയില്‍ രൂപപ്പെട്ട മരണക്കുഴികള്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ ഹൈവേ അധികൃതര്‍ തയ്യാറാവാതെ വപ്പോള്‍ തിരുവത്രയിലെ ഉദയ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി തിരുവത്രയില്‍ റോഡില്‍ കുഴികള്‍ രൂപപ്പെട്ട് മഴവെള്ളം കെട്ടിനില്‍ക്കുതിനാല്‍ അപകടങ്ങള്‍; പതിവായിരുന്നു. അപകട സൂചനാ മുറിയിപ്പുകള്‍ വെച്ചിരുവെങ്കിലും വലിയ വാഹനങ്ങള്‍ കയറി അവ നശിച്ചു. ബൈക്ക് യാത്രികരാണ് കുഴിമൂലം പ്രയാസപ്പെടുന്നത്. ഒഴിവു ദിവസമായ ഇന്നലെ ഉദയ തിരുവത്രയുടെ പ്രവര്‍ത്തകരായ മനു അപ്പാച്ചി, അലിക്കുഞ്ഞി, കരിമ്പി ഷാഹുല്‍, സ്‌പോട്‌സ്മാന്‍ ശ്രീകുമാര്‍, അബൂബക്കര്‍, സുരേഷ്, മുജീബ്, സജി എന്നിവരാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത്. അപകടങ്ങള്‍ വരുത്തുന്ന വലിയ ചതിക്കുഴികള്‍ മെറ്റല്‍ ഇട്ട് കോണ്ക്രീറ്റ് ചെയ്തു താല്‍ക്കലികമായി കുഴികള്‍ അടച്ചു. ഈ സ്ഥലങ്ങള്‍ അടിയന്തിരമായി റീ ടാറിംങ്ങ് നടത്തണമെന്ന് ഉദയ പ്രവര്‍ത്തകര്‍ പറഞ്ഞു. റോഡിന്റെ നിലവാരം നിലനിര്‍ത്താന്‍ കാന പണിയണമെന്നും ആവശ്യപ്പെട്ടു. വെള്ളം കെട്ടിനിന്നാണ് റോഡ് തകരുന്നത്.