ചാവക്കാട്: ജനങ്ങളില്‍ നിന്ന് അമിത സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എസ് ബി ഐയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനു ശേഷം ബാങ്കിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് വി എം അബ്ദുള്‍ മനാഫ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എം കെ ഷാജി, വൈസ് പ്രസിഡണ്ട് വി ജെ മെര്‍ളി, കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി കെ രവീന്ദ്രന്‍, കെ സി സജയന്‍ എന്നിവര്‍ സംസാരിച്ചു. ടി എസ് അനില്‍ കുമാര്‍, കെ പ്രകാശന്‍, എ എം രാജി, പി പി ലിന്റ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.