ചാവക്കാട്: ടൂറിസം -സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ചാവക്കാട്, പുത്തന്‍കടപ്പുറം ബീച്ചുകള്‍ സന്ദര്‍ശിച്ചു. ചാവക്കാ നഗരസഭയുടെ സ്വപ്ന പദ്ധതിയായ മറൈന്‍ഡ്രൈവ് മാതൃകയിലുള്ള കടല്‍ തീരത്തിലൂടെയുള്ള ചാവക്കാട്- പുത്തന്‍ കടപ്പുറം നടപ്പാതക്ക് സാധ്യത തെളിയുന്നു. ചാവക്കാട് ബീച്ച് സൗന്ദര്യവത്കരണം പൂര്‍ത്തീകരിക്കാന്‍ മുന്തിയ പരിഗണന നല്‍കുമെന്ന് അദേഹം പറഞ്ഞു. ഇത് സംമ്പന്ധിച്ച് കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സുന്ദരവും വിസ്തൃതവുമായ ചാവക്കാട് കടല്‍ തീരെത്തെന്ന ടൂറിസ്റ്റുകള്‍ക്ക് വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. സംസ്ഥാനത്തെ എല്ലാ ലൈഫ് ഗാര്‍ഡുകള്‍ക്കും ആവശ്യമായ ശാസ്ത്രീയ പരിശീലവും ആധുനീക ഉപകരണങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ചാവക്കാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എ എച്ച് അക്ബര്‍, കെ എച്ച് സലാം, എം ആര്‍ രാധാകൃഷ്ണന്‍, എ എ മഹേന്ദ്രന്‍, പി പി നാരായണന്‍, ടി എം ഹനീഫ് എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.