Header

സാമ്പത്തിക പ്രതിസന്ധി – ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

കേച്ചേരി : കേച്ചേരി മുഴുവഞ്ചേരി മത്തനങ്ങാടി ജനശക്തി റോഡില്‍ മുള്ളന്‍ കുഴിയില്‍ ജോണി ജോസഫ് (48) ആണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഭാര്യ സോമ (35), മക്കളായ ആഷ്‌ലി (11), ആന്‍സണ്‍ (9), ആന്‍മരിയ (7) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജോണി ജോസഫ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നാട്ടുകാരറിയുന്നത്.
കേച്ചേരിയിലെ ജെ ജെ ഫിനാന്‍സ് ഉടമയാണ് ജോണി. കേച്ചേരി ബാറിനു സമീപം ജോണി മറ്റൊരാളുമായി ചേര്‍ന്ന് സ്റ്റെഷണറി കടയും നടത്തിവരുന്നുണ്ട്. കടയില്‍ വരാത്തതിനെ തുടര്‍ന്ന് പാര്‍ട്ട്ണര്‍ ജോസ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ജോണിയെ തിരക്കി വീട്ടില്‍ ചെന്നതിനെതുടര്‍ന്നാണ്‌ സംഭവം പുറത്തറിയുന്നത്. അടച്ചിട്ട വാതിലിനടിയിലൂടെ രക്തം ഒലിച്ചിറങ്ങിയ അടയാളം കണ്ടു ജോസ് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം ഡി വൈ എസ് പി. പി വിശ്വംഭരന്‍റെ നേതൃത്വത്തില്‍ പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.
ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കി മയക്കി കിടത്തിയതിനു ശേഷം കഴുത്തറത്ത് കൊന്നതായാണ് സംശയിക്കുന്നത്. മരണം ഉറപ്പ് വരുത്തിയതിനു ശേഷം ജോണി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു പ്രാഥമികാന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. ഭക്ഷണം കഴിഞ്ഞതിനു ശേഷം അടുക്കളയും വീടും വൃത്തിയാക്കി വെച്ച നിലായിലാണ് ഉള്ളത്. പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ജോണി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വീട് നിര്‍മ്മാണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി തൃശൂര്‍ ഫിനാന്‍സ്, കെ എസ് എഫ് ഇ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വായപയെടുത്തിരുന്നതായി പറയുന്നു. ജോണിയുടെ സ്വന്തം സ്ഥാപനമായ ജെ ജെ ഫിനാന്‍സില്‍ നിന്നും നിരവധിപേര്‍ക്ക് ലോണും നല്‍കിയിരുന്നു. എന്നാല്‍ ലോണ്‍ എടുത്തവര്‍ പണം കൃത്യമായി തിരികെ നല്‍കുന്നില്ലെന്നും തന്റെ ലോണുകള്‍ തിരിച്ചടക്കുവാന്‍ കഴിയുന്നില്ലെന്നും ജോണി കഴിഞ്ഞ ദിവസം പറഞ്ഞതായി അയല്‍വാസി പറഞ്ഞു. നാല്പതു ലക്ഷത്തോളം വരുന്ന വീടും പറമ്പും വിറ്റാല്‍ തീര്‍ക്കാവുന്ന ബാധ്യതയെ ജോണിക്ക് ഉണ്ടാവുകയുള്ളൂ എന്നാണു നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ വീട് നില്‍ക്കുന്ന പറമ്പ് സഹോദരിമാരുടെയും മറ്റു ബന്ധുക്കളുടെയുമെല്ലാം കൂട്ടു സ്വത്തായാണ് വാങ്ങിയിട്ടുള്ളത്. ഇത് വീടും പറമ്പും വില്‍ക്കാനുള്ള തടസ്സമായതായും പറയപ്പെടുന്നു. നോട്ട് നിരോധനം ഇടപാടുകളെ ബാധിച്ചതായും കണക്കു കൂട്ടലുകള്‍ മുഴുവന്‍ തെറ്റിയതായും പ്രതീക്ഷകള്‍ നഷ്ടപ്പെട്ടതായും പറയുന്നു.
കോഴിക്കോട് സ്വദേശിയായ ജോണി ജോസഫ് അഞ്ചുവര്‍ഷമായി കേച്ചേരിയില്‍ താമസമാക്കിയിട്ട്. മൂന്നു വര്‍ഷം മുന്‍പാണ് സ്വന്തമായി വീട് പണിത് താമസം മാറിയത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.