Header

വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങളില്ല ; സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്ക്-സോഫിയ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള സമരം വ്യക്തി നേട്ടത്തിനൊ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിനൊ വേണ്ടിയുള്ളതല്ലെന്നും സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്കെന്നും സോഫിയ. ചാവക്കാട് നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള അനിശ്ചിത കാല നിരഹാര സമരം അവസനാപിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ നിലവിലെ കാലാവസ്ഥയില്‍ പരപ്പിൽ താഴത്ത് എത്തിച്ചേരാനാവാത്ത സാഹചര്യത്തിലാണ് കലക്ടര്‍ ഫോണിലൂടെ സംസാരിച്ചത്. പതിനാറാം തിയതി ഉച്ചക്ക് ഒരുമണിക്ക് സമരക്കാരുമായി കളക്ട്രേറ്റില്‍ വെച്ച് ചര്‍ച്ചചെയ്യാന്‍ ഒരുമണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇവിടെ ഒഴുകുന്ന കായലും പുഴയും കെട്ടിനിൽക്കുന്ന ജലസ്രോതസും മലിനമാകാൻ കാരണം പരപ്പിൽ താഴത്ത് മാലിന്യം തള്ളിയതുകൊണ്ടാണ്. ഇവിടെ സംസ്കരണമല്ല, തള്ളൽ മാത്രമാണ് നടക്കുന്നത്. ജില്ലാ കളക്ടർ എ.ഡി.എമ്മിനെ അയച്ച് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ജനങ്ങളുടെ ആരോഗ്യം പരിശോധിക്കാൻ പ്രത്യേക ക്യാംപ് വെക്കണം. കളക്ടർ പരപ്പിൽ താഴം സന്ദർശിക്കണം, മാലിന്യ സംസ്കരണ ശാല അടച്ചു പൂട്ടണം എന്നീ ആവശ്യങ്ങളാണ് കളക്ടറോട് നേരില്‍ ആവശ്യപ്പെടുക എന്ന് സോഫിയ പറഞ്ഞു. സമരത്തിൽ സി.പി.എം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി, യുവജന സംഘടനകളും സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണയും ഐക്യദാർഢ്യവും പ്രകടപ്പിച്ചിട്ടുണ്ട്. കൂപ്പ് കൈകളോടെ എല്ലാവര്‍ക്കും സോഫിയ നന്ദി അറിയിച്ചു.

സോഫിയയുടെ ആരോപണമെല്ലാം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നും മാലിന്യവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണം ചിലരുടെ പ്രത്യേക താൽപ്പര്യപ്രകാരമാണും ചെയര്‍മാന്റെതായി ഒരു കുറിപ്പ് പ്രചരിച്ചിരുന്നു. സോഫിയയുമായി ചർച്ചക്ക് താലൂക്ക് താഹസിൽ ദാർ കെ.പ്രേം ചന്ദ് രണ്ട് തവണ എത്തിയിരുന്നുവെങ്കിലും ജില്ലാ കളക്ടറുടെ ഇടപെടലിനായി സോഫിയ സമരം മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്തത്. ഇതിനിടയിൽ ഡോക്ടറുടെ പരിശോധനയിൽ സോഫിയയുടെ ആരോഗ്യ നില അപകടത്തിലാണെന്ന കാരണം പറഞ്ഞ് ചാവക്കാട് എസ്.ഐയും സംഘവും ഇവരെ ആശുപത്രിയിലേക്ക് നീക്കാനുള്ള ശ്രമവും വിജയിച്ചില്ല.
ശനിയാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ സോഫിയയെ സന്ദർശിക്കാനെത്തിയത്. വരുന്നതിനിടയിൽ തന്നെ ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രശ്നത്തിൽ അടയിന്തിരമായി ഇടപെടാൻ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചിരുന്നു. സോഫിയ, സമരത്തിൽ പങ്കെടുക്കുന്ന പ്രദേശത്തെ വീട്ടമ്മമാർ, സോഫിയയുടെ ബന്ധുക്കൾ എന്നിവരുമായും പ്രതാപൻ സംസാരിച്ചു. ജില്ലാ കളക്ടറുമായി സംസാരിച്ചതിൻരെ അടിസ്ഥാനത്തിൽ സോഫിയ പ്രതാപൻ നൽകിയ നാരങ്ങ വെള്ളം കുടിച്ചാണ് സമരം അവസാനിപ്പിച്ചത്.

ഫോട്ടോ: നിരാഹാരം അവസാനിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന സോഫിയ

[/et_pb_text][et_pb_code admin_label=”Code”]<iframe width=”560″ height=”315″ src=”https://www.youtube.com/embed/xkyEKvXnXkk” frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>[/et_pb_code][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.