താലൂക്ക് വികസന സമിതി യോഗം

ചാവക്കാട്: നവംബര്‍ മാസത്തിലെ ചാവക്കാട് താലൂക്ക് വികസന സമിതി യോഗം 05-11-16 ശനിയാഴ്ച രാവിലെ 10.30ന് ചാവക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് ചേരുമെന്ന് ചാവക്കാട് തഹസില്‍ദാര്‍ അറിയിച്ചു.

എല്ലാ വളര്‍ത്തു നായകള്‍ക്കും ലൈസന്‍സ്

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ എല്ലാ വളര്‍ത്തു നായകള്‍ക്കും 2016 നവംബര്‍ 7 മുതല്‍ ലൈസന്‍സ് അനുവദിക്കും. നവംബര്‍ മുപ്പതിനകം നായകള്‍ക്ക് ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാതികൃതര്‍ അറിയിച്ചു. ലൈസന്‍സിനുള്ള അപേക്ഷ ഫോറം നഗരസഭാ ഓഫീസില്‍ നിന്നും ലഭിക്കും. വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.