ചാവക്കാട്: പച്ചക്കറിവികസനപദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമേധാവികള്‍ക്ക് ഏര്‍പ്പെടുത്തിയ വിധിനിര്‍ണ്ണയത്തില്‍ മൂന്നാംസ്ഥാനം നേയ ഒരുമനയൂര്‍ ഇസ്ലാമിക് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ടി.ഇ. ജെയിംസ് മന്ത്രി വി.എസ്. സുനില്‍കുമാറില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
‘വിഷരഹിത ജൈവപച്ചക്കറി വികസനം ‘ എന്ന സ്വപ്‌നം സ്‌കൂളില്‍ നടപ്പാക്കി വിദ്യാര്‍ഥികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കുട്ടികളുടെ കൂട്ടായപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമാണ് ജെയിംസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സ്‌കൂളിലെ പ്രധാനാധ്യാപകനായതിനുശേഷം അക്കാദമികവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങളിലൂടെ സ്‌കൂളിന്റെ നെടുംതൂണായി മാറിയ ജെയിംസ് മാഷിന് അര്‍ഹിക്കുന്ന അംഗീകാരമായി അവാര്‍ഡ്.