ചാവക്കാട്: പാലയൂര്‍ സെന്റ് തോമസ് എല്‍.പി.സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കെ.പി.പോളിക്ക് യാത്രയയപ്പും ശനിയാഴ്ച നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അബാസ് മാലിക്കുളം പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന വാര്‍ഷികാഘോഷം ടി.എന്‍. പ്രതാപന്‍ എം.പി.ഉദ്ഘാടനം ചെയ്യും. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷനാവും. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ മാഗസിന്‍ പ്രകാശനം നിര്‍വ്വഹിക്കും. തൃശ്ശൂര്‍ അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ.ആന്റണി ചെമ്പകശ്ശേരി ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിക്കും. ചാവക്കാട് എ.ഇ.ഒ. പി.ബി.അനില്‍ എന്‍ഡാവ്‌മെന്റ് വിതരണവും വാര്‍ഡ് കൗണ്‍സിലര്‍ ജോയ്‌സി ആന്റണി സമ്മാനദാനവും നിര്‍വ്വഹിക്കും. പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ സി.എല്‍.തോമാസ്, പി.പി.അബ്ദുള്‍ സലാം, സി.ബി.ഹിമവാന്‍, ബിജോയ് സി.ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.