അറസ്റ്റിലായ പ്രതികള്‍

അറസ്റ്റിലായ പ്രതികള്‍

ചാവക്കാട് : കഴിഞ്ഞ ദിവസം പരപ്പില്‍താഴം വെച്ച് രണ്ട് യുവാക്കള്‍ക്ക് നേരെ നടന്ന ആക്രമണം ഗാങ്ങ് വാറിന്‍റെ ഭാഗമെന്നു പോലീസ്. ആക്രമണത്തില്‍ കടുത്ത മര്‍ദ്ദനമേറ്റ ഷിയാസിന് പുറത്തേറ്റ മുറിവ് സ്വയം വരുത്തിയതാണെന്നും പോലീസ് പറഞ്ഞു. പരപ്പില്‍ താഴത്ത് നടന്നത് കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഘട്ടനത്തിന്‍റെ തിരിച്ചടി. സംഭവത്തില്‍ പോലീസ് എട്ടു പേരെ അറസ്റ്റു ചെയ്തു.
പേരകം പാലത്താന്‍ കുളങ്ങര അന്‍സാര്‍ (30), തെക്കഞ്ചേരി അറക്കല്‍ മുഹമ്മദ്‌ മുസ്തഫ (30), തിരുവത്ര കൊല്ലാംപി ജംഷീര്‍ (30), തെക്കഞ്ചേരി വലിയകത്ത് നിസാം (27), ഉണ്ണിപ്പിരി ഷറാസ്(30), മണത്തല കറുപ്പം വീട്ടില്‍ ജംഷാദ് (27), ചാവക്കാട് തൈക്കണ്ടി പറമ്പില്‍ മിന്‍ഹാജ് (23), എടക്കഴിയൂര്‍ അതിര്‍ത്തി കാരക്കാട് വിന്‍ഷാദ് (31) എന്നിവര്‍ക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. എട്ടുപേരും മുന്‍പും പല കേസുകളില്‍ പ്രതികളാണെന്ന് ചാവക്കാട് ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍ പറഞ്ഞു.
ചാവക്കാട് കാക്കടവത്ത് പുതിയപുരക്കല്‍ നിസാര്‍ മകന്‍ ഷിയാസ് (21), കോട്ടപ്പടി പുതുവീട്ടില്‍ ബഷീറിന്റെ മകന്‍ ഫഹദ്(21) എന്നിവര്‍ക്കാണ് വ്യാഴാഴ്ച പരപ്പില്‍ താഴത്ത് വെച്ച് മര്‍ദ്ദനമേറ്റത്. സംഘട്ടനങ്ങള്‍ക്ക് ശേഷം സ്വയം മുറിവേല്‍പ്പിക്കുന്നത് സാധാരണയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.