IMG_20190524_144405പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പരൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.എം.എസ് പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുന്നംകുളം ചെറുവത്താനി പേരോത്ത് വേലായുധന്റെ മകൻ ഷിജു (35) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ വടക്കേകാട് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
സി.ഐ രാജേഷ് കുമാർ, എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐമാരായ അനിൽ മാത്യു, സന്തോഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ബി.ജെ.പി പ്രവര്‍ത്തകനായ വടക്കേകാട് കപ്ലേങ്ങാട് കണ്ടേങ്കാട്ടില്‍ രഞ്ജിത്തി(28)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്
ഷിജു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെ ബി.ജെ.പി പ്രവര്‍ത്തകരായ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചു കൊണ്ടരിക്കേയാണ് രഞ്ജിത്തിന് കുത്തേറ്റത്. ഉടന്‍ തന്നെ രഞ്ജിത്തിനെ പുന്നയൂര്‍ക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ പൂരാഘോഷത്തില്‍ വെച്ച് ഷിജുവും രഞ്ജിത്തും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതേ ചൊല്ലി വീണ്ടുമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.