പുന്നയൂർ:  ശബരിമല വിഷയത്തിൽ കേരളത്തിലുടനീളം പൊതു സമ്മേളനങ്ങൾ നടത്തി ധാർഷ്ട്യത്തിന്റെ ഭാഷക്ക് പുതിയ രീതികൾ കണ്ടെത്തുന്ന മുഖ്യമന്തി പിണറായി വിജയൻ  ഇപ്പോഴും സി.പി.എം സെക്രട്ടറിയല്ലായെന്ന ബോധ്യത്തിലേക്ക് തിരിച്ച് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച് റഷീദ് പറഞ്ഞു. അകലാട് അൽ ഹദീർ ഓഡിറ്റോറിയത്തിൽ വെച്ച്  നടന്ന ഗുരുവായൂർ നിയോജക മണ്ഡലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മുഖ്യമന്ത്രിയുടെ ധിക്കാരത്തോടെയുള്ള പ്രസംഗങ്ങൾ കേരളത്തിലെ സംഘപരിവാർ ശക്തികൾക്ക് കരുത്തു പകരാൻ മാത്രമെ ഉപകരിക്കുകയൊള്ളൂ. കേരള നവോത്ഥാനത്തെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യ മന്ത്രി ആ മഹത് പ്രവൃത്തിയിൽ കമ്മ്യൂണിസ്റ്റ് പങ്കു കൂടി വ്യക്തമാക്കണമെന്നും അദ്ധേഹം കൂട്ടി ചേർത്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ആർ വി അബ്ദു റഹീം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എ സാദിഖലി മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന കാരണവർ എം സി കുഞ്ഞു മുഹമ്മദ് ഹാജി പതാക ഉയർത്തി. ഷാഫി ചാലിയം ക്ലാസ് നയിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി എം അമീർ, ഭാരവാഹികളായ പി എ ഷാഹുൽ ഹമീദ്, വി കെ മുഹമ്മദ്, ആർ പി ബഷീർ, വി എം മുഹമ്മദ് ഗസ്സാലി, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീൽ വലിയ കത്ത്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ടി കെ ഉസ്മാൻ, വി പി മൻസൂറലി, നൗഷാദ് തെരുവത്ത്, എംപി അഷ്കർ, വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹസീന താജുദ്ധീൻ, വൈസ് പ്രസിഡണ്ട് ടി എ അയിഷ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംഎ അബൂബക്കർ ഹാജി, കെ.എം.സി.സി നേതാക്കളായ അബൂബക്കർ ഖാസിമി, റസാഖ് ഒരുമനയൂർ, കെ കെ ഹംസ കുട്ടി, നിയോജക മണ്ഡലം ഭാരവാഹികളായ മന്ദലാംകുന്ന് മുഹമ്മദുണ്ണി, ലത്തീഫ് ഹാജി, കെ.വി അബ്ദുൽ ഖാദർ, ലത്തീഫ് പാലയൂർ, ഫൈസൽ കാനാംപുളളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ കെ അബ്ദുൽ കരീം സ്വാഗതവും ട്രഷറർ വി കെ യൂസഫ് നന്ദിയും പറഞ്ഞു.