ചാവക്കാട്: പോക്‌സോ കേസില്‍ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ വിചാരണ നേരിടുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് പുന്ന താമരശ്ശേരി ഷാജി(ഷാജു43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2012ലാണ് ഇയാള്‍ പ്രതിയായ പോക്‌സോ കേസിനാസ്പദമായ സംഭവം നടക്കുത്. ബാലികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്ത ഇയാളുടെ കേസിന്റെ വിചാരണ  തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. ശിക്ഷ ലഭിക്കുമെന്ന ആശങ്ക ഷാജിക്ക് ഉണ്ടായിരുന്നതായി പറയുന്നു.