ചേറ്റുവ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. മഴക്കാലത്തെ വരവേൽക്കാനും ജല സ്രോതസുകൾ മലിനമുക്‌തമാക്കുക, പൊതു ഇടങ്ങൾ ശുചീകരിക്കുക, ഭവന സന്ദർശനം നടത്തി ശുചീകരണ ബോധവൽക്കരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പ്രാരഭം കുറിച്ചത്. പഞ്ചായത്തിലെ പതിനാറ് വാർഡുകളിൽ മെയ് പത്ത്, പതിനൊന്ന്, പന്ത്രണ്ട് തിയ്യതികളിലായി നടക്കുന്ന ശുചീകരണ ബോധവൽക്കരണ പരിപാടിക്ക് ചേറ്റുവ ഒന്നാം വാർഡ് ഫിഷർമെൻ കോളനി അംഗണവാടി പരിസരത്ത് നിന്നും തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.എൻ ജ്യോതിലാൽ, ഒന്നാം വാർഡ് മെമ്പർ സുമയ്യ സിദ്ധിക്ക്, വാർഡ് മെമ്പർമാരായ ഇർഷാദ് കെ.ചേറ്റുവ, സി.ബി. ഭാരതി, ഹെൽത്ത് ഇൻസ്പെക്ട്ടർ പ്രകാശ് ജേക്കബ് എന്നിവർ പങ്കെടുത്തു.

ഫോട്ടോ : ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തങ്ങൾക്ക് ഒന്നാം വാർഡിൽ തുടക്കം കുറിച്ചപ്പോൾ.